Let's learn by playing

Let's learn by playing കളിച്ചു പഠിക്കാം ഡോ അദില അബ്ദുള്ള ഐ എ എസ് ഫിലാൻഡിലെ സ്കൂളുകളിൽ ഓരോ 45 മിനിട്ടിനു ശേഷവും കാൽ മണിക്കൂർ ഇടവേളയുണ്ട്. ഈ സമയം കുട്ടികൾ കളിക്കാനാണ് താല്പര്യപെടാറുള്ളത് .മൊത്തം സ്കൂൾ സമയത്തിന്റെ നാലിലൊന്ന് സമയം കുട്ടികൾക്ക് കളിക്കാൻ കഴിയും. 15 മിനിട്ടിലെ ഇടവേളക്ക് ശേഷം കളിക്കളത്തിൽ നിന്നും ക്ലാസ്സിൽ എത്തുന്ന കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധാലുക്കൾ ആയിട്ടാണ് കാണപ്പെടാറുള്ളത്. 1960 മുതൽ ഈ രീതി തുടരുന്നവരാണ് ഫിലാൻഡുകാർ. എന്നാൽ നമ്മളോ കളിസമയം കൂടി പഠിച്ചാൽ എന്തൊക്കെയോ അധികമായി നേടാൻ കഴിയുമെന്ന് മൂഢവിശ്വാസത്തിലും. നല്ല ആരോഗ്യമുള്ള ശരീരത്തിലേനല്ല മനസ്സുണ്ടാകൂ.നല്ല മനസ്സുകളിലെ സമാധാനത്തോടെ പഠിക്കാൻ കഴിയുകയുള്ളൂ. ഇന്ന് പുതിയ തലമുറ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നം ഫാറ്റി ലിവർ ആകുമെന്നാണ് പറയപ്പെടുന്നത്. ഫാറ്റി ലിവർ 30% കാണപ്പെടുന്നത് കുട്ടികളിലാണെന്ന് ഈയിടെ ഒരു പഠനം പറയുന്നു. ഈ അസുഖത്തിന് കാരണമോ cool drinks ,വ്യായാമമില്ലായ്മ, എന്നിവയും. പഠനം പോലെ പ്രധാനമാണ് ആരോഗ്യമുള്ള ശരീരവും,വ്യായാമവും.കേരളത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന 86% കുട്ടികൾക്കും കായിക ക്ഷമത കുറ...