Prepare for Entrance Exams malayalam-പ്രവേശന പരീക്ഷകൾക്കായി തയ്യാറെടുക്കാം.

 പ്ലസ്ടുവിൽ ഏതു സ്ട്രീമെടുത്ത വിദ്യാർത്ഥികൾക്കും എഴുതാവുന്ന  പരീക്ഷകളെ പരിചയപ്പെടാം.

ദേശീയ പ്രാധാന്യമുള്ള മിക്ക സ്ഥാപനങ്ങളും പ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് .പ്ലസ്ടുവിൽ ഏതു സ്ട്രീമെടുത്ത വിദ്യാർത്ഥികൾക്കും എഴുതാവുന്നനിരവധി പ്രവേശനപരീക്ഷകൾ നിലവിലുണ്ട് .പ്രധാ നപെട്ടവ പരിചയപ്പെടാം .വിശദ വിവരങ്ങൾ ബന്ധപ്പെട്ട വെബ്‌സൈറ്റിൽ ലഭ്യമാണ് .

Prepare for Entrance Exams malayalam1-പ്രവേശന പരീക്ഷകൾക്കായി തയ്യാറെടുക്കാം.







കോമൺലോ അഡ്മിഷൻ ടെസ്റ്റ്-Common Law Admission Test (CLAT)


കൊച്ചിയിലെ നുവാൽ സ് (NUALS ) ഉൾപ്പെടെ രാജ്യത്തെ 24 ദേശീയ നിയമ സർവകലാശാലകളിൽ പഞ്ചവത്സര നിയമ ബിരുദ കോഴ്സുകൾക്കുള്ള പ്രവേശനപരീക്ഷ. 45% മാർക്കോടെയുള്ള പ്ലസ്ടു വിജയമാണ്‌യോഗ്യത.ഐ.ഐ. എം റോത്തക്കിലെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻലോ (IPL) പ്രവേശനവും CLAT സ്കോർ അടിസ്ഥാനത്തിലാണ്. ഡിസംബർ മൂന്നിനാണ് പരീക്ഷ. നവംബർ മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം.

Website: conosrtiumofnlus.ac.in

 അഖിലേന്ത്യാ പ്രവേശന പരീക്ഷ-All India Entrance Test (AlLET)


ഡൽഹിയിലെ ദേശീയ നിയമസർവകലാശാലയിൽ പഞ്ചവത്സര നിയമബിരുദ പഠനത്തിനുള്ള പ്രവേശന പരീക്ഷ.45% മാർക്കോടെയുള്ള പ്ലസ്ടു വിജയമാണ്‌യോഗ്യത.ഡിസംബർ പത്തിനാണ് പരീക്ഷ .നവംബർ പതിമൂന്ന് വരെ അപേക്ഷിക്കാം .

  website:www.nludelhi.ac.in

കേരള നിയമപ്രവേശന പരീക്ഷ-Kerala Law Entrance Exam

കേരളത്തിലെ നാല് സർക്കാർ ലോകോളേജുകളിലും മറ്റു സ്വകാര്യ ലോ കോളേജുകളിലും പഞ്ചവത്സര നിയമ ബിരുദ കോഴ്സുകൾക്കുള്ള പ്രവേശനപരീക്ഷ.45% മാർക്കോടെയുള്ള പ്ലസ്ടു വിജയമാണ്‌യോഗ്യത.


Website:www.cee.kerala.gov.in

കൊച്ചി ശാസ്ത്ര സാങ്കേതിക അവകലാശാല, അലിഗഡ് മുസ്ലിം സർവകലാശാല, ജിൻഡാൽ ലോ സ്കൂൾ, സിംബയോസിസ് ലോ സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലും. വിവിധ പ്രവേശന പരീക്ഷകൾ വഴി പഞ്ചവൽസര നി യപം തത്തിന് അവസരമുണ്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (NID  DAT) National Institute of Design-Design Aptitude Test 


ഡിസൈൻ മേഖലയിൽ ഇന്ത്യയിലെ ശ്രദ്ധേയസ്ഥാപനമായ നാഷണൽ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൻറെ  വിവിധ ക്യാംപസുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (B. Des ) പ്രോഗ്രാമുകൾക്കുള്ളപ്രവേശനപരീക്ഷ, പ്ലസ്ടു വിജയമാണ് യോഗ്യത. അഹമ്മദാബാദിലെ പ്രധാന കാമ്പസിന്നു പുറമെ ഹരിയാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, അസം കാമ്പസുകളിലും വിവിധ ഡിസൈൻ കോഴ്‌സുകൾ പഠിക്കാം. പ്രിലിംസ്, മെയിൻസ് പരീക്ഷകളുണ്ട്. ഡിസംബർ 24 നാണ് പ്രിലിംസ്. ഡിസംബർ ഒന്നിന് വൈകീട്ട് നാല് മണി വരെ അപേക്ഷിക്കാം.

Website: admissions.nid.edu.


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) എൻട്രൻസ് ടെസ്റ്റ്
National Institute of Fashion Technology Entrance Test


കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫാഷൻ ടെക്നോളജിനടത്തുന്ന വിവിധ ബിരുദ പ്രോഗ്രമുകൾക്കുള്ള പ്രവേശന പരീക്ഷ. കണ്ണൂരിലടക്കം 18 കാമ്പസുകളിൽ വ്യത്യസ്തമായ സെപഷ്യലൈസേഷനോട് കൂടിയ ബാച്ച്ലർ ഓഫ് ഡിസൈൻ(B.Des) പ്രോഗ്രാമുകൾലഭ്യമാണ്.പ്ലസ്ടുവാണ് യോഗ്യത.

Website: www.nift.ac.in

നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനാജ് മെന്റ്ജോയിൻറ് എകസാമിനേഷൻ-National Council for Hotel Management Joint Examination-(NCHM JEE)

നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനാജ്  ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ അംഗീകാരമുള്ള വിവിധ സ്ഥാപനങ്ങളിൽ ത്രിവൽസര ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രഷൻ പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷ. പ്ലസ്ടു വിജയമാണ് യോഗ്യത.

Website: nchmjee.nta.nic.in

നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ്-National Common Entrance Test

നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷന്റെ (എൻ.സി.ടി. ഇ) കീഴിലുള്ള നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമിലേക്കുള്ള (ഐ.ടി.ഇ.പി) പ്രവേശനപരീക്ഷയാണിത്.റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ, കേന്ദ്ര / സംസ്ഥാന സർവകലാശാലകൾ, ഡിംഡ്, പ്രൈവറ്റ് സർവകലാശാലകൾ തുടങ്ങിയവയിൽ ബി എ - ബി. എഡ്,ബി.കോം.- ബി.എഡ് ഉൾപ്പടെയുള്ള പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.

Website:ncet.samarth.ac.in



വിവര ശേഖരണം 

പത്രവാർത്ത 

സുപ്രഭാതം 

വിദ്യാഭ്യാസ കോളം (2023  ഒക്ടോബർ 06 വെള്ളി )

പി.കെ  അൻവർ മുട്ടാഞ്ചേരി 

കരിയർ വിദഗ്‌ധൻ anver@live.in






Comments

Popular posts from this blog

SSLC CHEMISTRY MARCH 2025

Let's learn by playing

The AI ​​Revolution-എ.ഐ-വിപ്ലവം