Posts

Showing posts from January, 2026

ജനുവരി 30 – ഗാന്ധിജിയുടെ രക്തസാക്ഷി ദിനം

Image
  ജനുവരി 30 – ഗാന്ധിജിയുടെ രക്തസാക്ഷി ദിനം   ഒരു ചെറു ഓർമ്മപ്പെടുത്തൽ മഹാത്മാ ഗാന്ധി മഹാത്മാ ഗാന്ധി (1869–1948) ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന നേതാവായിരുന്നു. അദ്ദേഹത്തിന്റെ പൂർണ്ണനാമം മോഹൻദാസ് കരമചന്ദ് ഗാന്ധി എന്നതാണ്. അഹിംസയും സത്യാഗ്രഹവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആയുധങ്ങൾ. ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരങ്ങളിൽ ജനങ്ങളെ സമാധാനപരമായി നയിച്ചതിലൂടെ അദ്ദേഹം ലോകശ്രദ്ധ നേടിയിരുന്നു. ലളിതമായ ജീവിതശൈലി, ഉയർന്ന നൈതിക മൂല്യങ്ങൾ, മനുഷ്യസ്നേഹം എന്നിവ ഗാന്ധിജിയെ ജനങ്ങളുടെ പ്രിയനായകനാക്കി. ഇന്ത്യയിൽ അദ്ദേഹത്തെ “ രാഷ്ട്രപിതാവ് ” എന്നാണ് ആദരപൂർവം വിളിക്കുന്നത്. ജനുവരി 30 ഇന്ത്യയുടെസ്വാതന്ത്ര സമര  ചരിത്രത്തിൽ ഏറ്റവും ദുഃഖ കരമായ ഒരു ദിവസമാണ്.   ഈ ദിവസം മഹാത്മാ ഗാന്ധിജിയുടെ 78-ആം  രക്തസാക്ഷിദിനമാണ് .1948ജനുവരി 30ന് ഡൽഹിലെ ബിര്ളാ ഹൗസിൽസായന പ്രാത്ഥനയിൽ പങ്കെടുക്കുന്നതിനിടെ നാഥുറാം വിനായക് ഗോഡ്സെയാണ് ഗാന്ധിജി ക്കുനേരെ വെടിയുതിർത്തത് . മഹാത്മാ ഗാന്ധിജി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ   മഹാനായ നേതാവായിരുന്നു. എന്നാൽ അദ്ദേഹം ഒരു രാ...

Famous Scientists Facts in Malayalam

Image
 ഏഴു ശാസ്ത്രജ്ഞരുടെ വിശേഷങ്ങൾ എ.പി.ജെ അബ്ദുൽ കലാം Image:Wikipedia എ.പി.ജെ അബ്ദുൽ കലാം ഒരിക്കൽസ്വിറ്റ്‌സർലാൻഡ് എന്ന രാജ്യം സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ആദരസൂചകമായി അന്നുമുതൽ എല്ലാവർഷവും അദ്ദേഹം സന്ദർശിച്ച മെയ് 26 അവർ ശാസ്ത്ര ദിനമായി ആചരിക്കാൻ തുടങ്ങി. ശാസ്ത്രത്തിൽ അധിഷ്ഠിതമായാണ് എക്കാലത്തും പുരോഗതി ഉണ്ടായിരിക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന പല നല്ല കാര്യങ്ങളും ഓരോ ശാസ്ത്രജ്ഞമാരുടെ കണ്ടുപിടിത്തമാണ്. ലോകത്തെ എണ്ണം പറഞ്ഞ ശാസ്ത്രജ്ഞരിൽ ഇന്ത്യയിൽ നിന്നുള്ള ധാരാളം പ്രശസ്തരായവരെ ചൂണ്ടിക്കാണിക്കാൻ കഴിയും.ഇവരുടെ ജീവിതമാകട്ടെ എന്നും ശാസ്ത്രകുതുകികളെ ആകർഷിക്കാറുണ്ട്. ഇന്ന് കുറച്ചു ശാസ്ത്രജ്ഞന്മാരുടെ രസകരവും പ്രധാനപ്പെട്ടതുമായ കുറച്ചു വിശേഷങ്ങൾ അറിയാം. ഡോ. എ.പി.ജെ അബ്ദുൽ കലാം ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും രാജ്യത്തിന്റെ മിസൈൽ പദ്ധതികളുടെ പിതാവുമായിരുന്ന A. P. J. Abdul Kalam ശാസ്ത്രലോകത്തിലെ അതുല്യ പ്രതിഭയാണ്. ശാസ്ത്രത്തിനോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും രാജ്യസ്നേഹവും ലോകമെമ്പാടും ആദരിക്കപ്പെടുന്നു. എ.പി.ജെ അബ്ദുൽ കലാം ഒരിക്കൽസ്വിറ്റ്‌സർലാൻഡ് എന്ന രാജ്യം സന്ദർശിക്കുകയുണ്ട...

Graphic design revolution-ഗ്രാഫിക് ഡിസൈൻ വിപ്ലവം

Image
  AI Graphic Design Tools Explained | Canva, Adobe Express, Microsoft Designer Guide DIGITAL DESK  സ്വാലിഹ് ഹൈതമി കൊമ്പൻകൊല്  അദ്ധ്യാപകൻ -എം-ഇ-എസ്-കല്ലടി കോളേജ് കുറച്ചുവർഷങ്ങളായി ഗ്രാഫിക് ഡിസൈൻ രംഗത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങൾ വിപ്ലവകരമാണ്.ഒരുകാലത്ത് അഡോബ് ഫോട്ടോഷോപ്പ്(Adobe photoshop) അല്ലെങ്കിൽ ഇല്ലസ്ട്രേറ്റർ (illustrator ) പോലുള്ള സംഗീർണ്ണമായ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യമുള്ള പ്രൊഫഷണലുകൾക്ക് മാത്രം സാധ്യമായിരുന്ന കാര്യങ്ങൾ, ഇന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ് (AI )അധിഷ്ഠിത ടൂളുകളുടെ വരവോടുകൂടി സാധാരണക്കാർക്കും പ്രാപ്യ മായിരിക്കുന്നു.ക്യാൻവാ (canva )ഈ രംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കമിട്ടു എന്നത് തർക്കമില്ലാത്ത കാര്യമാണ്.ലളിതമായ ഡ്രാഗ്-ആൻഡ്-ഡ്രോപ്പ് സംവിധാനത്തിലൂടെയും ആയിരക്കണക്കിന് ടെമ്പ്ലേറ്റുകളുടെയും ഡിസൈനിങ് ജനാധിപത്യവൽക്കരിക്കപ്പെട്ടു.വെറും ടെമ്പ്ലേറ്റുകൾക്കപ്പുറം, ഉപയോക്താവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് (prompt)ചിത്രങ്ങളും,ലേയൗട്ടുകളും, ടെസ്റ്റുകളും സ്വയം നിർമ്മിക്കുന്ന ‘ഏജന്റിക് ഡിസൈൻ ‘(Agentic Design )രീതിയിലേക്ക് ലോകം നീങ്ങുന്നു.   ഈ സന്ദർഭത്തിൽ, കാൻവക്ക് ബ...