SSLC SOCIAL SCIENCE-1-MARCH 2025

 SSLC SOCIAL SCIENCE-1-MARCH 2025

Ratheesh cv
Ghss perikalloor,
Wayanad
SSLC SOCIAL SCIENCE-1-MARCH 2025-malayalam articles


ഓർമിക്കേണ്ട വിപ്ലവങ്ങൾ 


റഷ്യൻ വിപ്ലവം

1 കാരണങ്ങൾ

  •  സർചക്രവർത്തിമാരുടെ ഏകാധിപത്യ ഭരണം.
  •  കർഷകരുടെയും തൊഴിലാളികളുടെയും ദുരിത ജീവിതം.
  •  ചിന്തകരുടെ സ്വാധീനം.
  •  കർഷകരുടെ വലിയ നികുതിഭാരം.
  •  കാർഷിക വ്യാവസായിക ഉത്പാദനക്കുറവ്.
  •  വ്യവസായങ്ങൾ വിദേശികളുടെ നിയന്ത്രണത്തിലായിരുന്നു.

2 എഴുത്തുകാരും ചിന്തകരും

  •  എഴുത്തുകാർ- മാക്സിം  ഗോൾകീ,ലിയോ  ടോൾസ്റ്റോയ് ,ഇവാൻ ത ർഗനേവ് ,ആആന്റൻ ചെക്കോവ് 
  •  ചിന്തകർ -കാൾ  മാർക്സ് ,ഫെഡറിക്ക്എംഗൽസ് .

3 സോഷ്യൽ ഡെമോക്രാറ്റിക്ക് വർക്കേഴ്സ് പാർട്ടി 

മാർകിസ്റ്റ് ആശയങ്ങളിൽ അധിഷ്ഠിതമായി റഷ്യയിൽ രൂപം കൊണ്ട പാർട്ടി -സോഷ്യൽ ഡെമോക്രാറ്റിക്ക് വർക്കേഴ്സ് പാർട്ടി, ഈ പാർട്ടി വിഭജിച്ചുണ്ടായ പാർട്ടികൾ -മെൻഷെവിക്കുകൾ ( ന്യൂനക്ഷം ) നേതാവ് അലക്സാണ്ടർ ഫെറിസ്കി, ബോൾഷെവിക്കുകൾ (ഭൂരിപക്ഷം) നേതാവ് ലെനിൻ,ട്രേഡിസ്കി

4 രക്തപങ്കില ഞായർ 

രാഷ്ട്രീയ അവകാശങ്ങളും  സാമ്പത്തിക പരിഷ്കാരങ്ങളും ആവശ്യപ്പെട്ട് തൊഴിലാളികൾ പെട്രോഗ്രഡ്  എന്ന സ്ഥലത്ത് 1905 ജനുവരി 9ന്  പ്രകടനം നടത്തി. ഇതിനു നേരെ പട്ടാളം വെടിവച്ചു നൂറുകണക്കിന് തൊഴിലാളികൾ കൊല്ലപ്പെട്ട ഈ സംഭവമാണ് രക്തപങ്കില ഞായറാഴ്ച.

5 സോവിയറ്റുകൾ 

സമരം നടത്താൻ റഷ്യയിൽ  രൂപീകരിച്ച തൊഴിലാളി സംഘങ്ങൾ.ദ്യൂമ സമരത്തെ തുടർന്ന് റഷ്യയിൽ രൂപീകരിച്ച നിയമനിർമ്മാണ സഭ.

6 ഫെബ്രുവരി വിപ്ലവം 

]1917 ൽ ഭക്ഷ്യദൗർബല്യം  രൂക്ഷമായി. മാർച്ച് എട്ടിന് സ്ത്രീകൾ റൊട്ടിക്കുവേണ്ടി പ്രകടനം നടത്തി. പെട്രോഗ്രാഡ് പട്ടണത്തിൽ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി. സൈനികരും തൊഴിലാളികളോടൊപ്പം ചേർന്നു. പെട്രോഗ്രാഡ്  പട്ടണം തൊഴിലാളികൾ പിടിച്ചെടുത്തു. ചക്രവർത്തി നികോളസ്  രണ്ടാമൻ സ്ഥാനമൊഴിയുകയും റഷ്യയിൽ അലക്‌സാണ്ടർ കെരാൻസ്കിയുടെ നേതൃത്വത്തിൽ താൽക്കാലിക സർക്കാർ നിലവിൽ വരികയും ചെയ്തു. ഇതാണ് ഫെബ്രുവരി വിപ്ലവം.

ഫലങ്ങൾ 

  • സർചക്രവർത്തി ഭരണം അവസാനിച്ചു.
  • മെൻഷെവിക്കുകൾക്കു അധികാരം ലഭിച്ചു.
  • പ്രഭുകന്മാർ ഭൂവുട മകളായി തുടർന്നു .
  • ഒന്നാം  ലോകയുദ്ധത്തിൽ നിന്ന് റഷ്യ പിന്മാറിയില്ല .
  • പൊതു ഉടമസ്ഥതയ്ക്ക് പ്രാധാന്യം നൽകിയില്ല

7 ഒക്ടോബർ വിപ്ലവം

 1917 ഒക്ടോബറിൽ ബോൾസ്ഷെവിക്കുകൾ താൽക്കാലിക സർക്കാരിനെതിരെ സായുധ കലാപം ആരംഭിച്ചു .കെരൻസികി  രാജ്യം വിട്ടുപോവുകയും റഷ്യ ബോൾഷെവിക്കുകളുടെ  നിയന്ത്രണത്തിൽ ആവുകയും ചെയ്തു. ലെനിൻ അധികാരത്തിൽ വന്നു . ബോൾസ്ഷെവിക്കുകൾക്ക് അധികാരം ലഭിച്ച ഈ സംഭവമാണ് ഒക്ടോബർ വിപ്ലവം.

8 റഷ്യൻ വിപ്ലവത്തിന്റെ ഫലങ്ങൾ 

  • ഒന്നാം ലോകയുദ്ധത്തിൽ നിന്ന് റഷ്യ പിന്മാറി.
  •  ഭൂമി പിടിച്ചെടുത്തു കർഷകർക്ക് വിതരണം ചെയ്തു.
  •  പൊതു ഉടമസ്ഥതയ്ക്ക് പ്രാധാന്യം നൽകി.
  •  കേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കി.
  • 1924 ൽ  പുതിയ ഭരണഘടന നിലവിൽ വന്നു.
  • സോവിയറ്റ് യൂണിയൻ (യു എസ് എസ് ആർ )രൂപീകരിച്ചു.
  • റഷ്യ  ശാസ്ത്ര സാങ്കേതിക സാമ്പത്തിക രംഗങ്ങളിൽ പുരോഗതി കൈവരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽസോഷ്യലിസ്റ് ആശയങ്ങൾ  വ്യാപിച്ചു.

ചൈനീസ് വിപ്ലവം 

1 തന്ത്രങ്ങൾ 

ചൈനയെ അഥീനപ്പെടുത്താൻ  പാശ്ചാത്യശക്തികളും  അമേരിക്കയും സ്വീകരിച്ച തന്ത്രങ്ങൾ .

ബ്രിട്ടൻ സ്വീകരിച്ച തന്ത്രം-കറുപ്പ് വ്യാപാരം.

 അമേരിക്ക സ്വീകരിച്ച തന്ത്രം- തുറന്ന വാതിൽ നയം.

2 ബോക്സർ കലാപം

വിദേശ ഇടപെടലിനും ആധിപത്യത്തിനും  അനുകൂല നിലപാട് സ്വീകരിച്ച ചൈന ഭരിച്ച മഞ്ജു രാജവംശത്തിനെതിരെ ചൈനയിലെ ചില രഹസ്യ സംഘടനകൾ 1900  കലാപം സംഘടിപ്പിച്ചു.ബോക്സർമാരുടെ മുഷ്ടിയായിരുന്നു അവരുടെ മുദ്ര. അതിനാൽ ഇത് ബോക്സർ കലാപം എന്നറിയപ്പെടുന്നു.

3 വിവിധ ഘട്ടങ്ങൾ 

  • 1911 ഡോ.സൻയാത് സെന്നിന്റെ നേതൃത്വത്തിൽ ചൈനയിൽ മഞ്ജുഭരണത്തിനെതിരെ വിപ്ലവം നടന്നു. ഇത് രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ചു.
  • ദക്ഷിണ ചൈനയിൽസെന്നിന്റെ നേതൃത്വത്തിൽ കുമിന്താങ് പാർട്ടി റിപ്പബ്ലിക് ഭരണം സ്ഥാപിച്ചു.
  • 1921 ൽ  ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിരൂപീകരിച്ചു.
  • 1925ൽ സൻയാത്ത് സെൻ മരിച്ചു.ചിയാങ് കൈഷെക് കുമിങ് ഡാങ് നേതാവായി .
  • കൈഷെക് ചൈനയിൽ സൈനിക ഏകാധിപത്യത്തിനു തുടക്കം കുറിച്ചു.
  • 1934ൽ മാവോയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റുകൾ ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു.ചുവപ്പു സേന കുമിങ് ഡാങ്  ഭരണകേന്ദ്രം പിടിച്ചെടുത്തു.
  • കൈഷക്കു തായ്‌വാനിൽ അഭയം തേടി .
  • 1949 ഒക്ടോബർ ഒന്നിന് ചൈന മാവോയുടെ  നേതൃത്വത്തിൽ ജനകീയ ചൈനറിപ്പബ്ലിക്കായി.

വ്യവസായ വിപ്ലവം 

  1. ഉൽപാദന വർദ്ധനവ്-ലാഭവർദ്ധനവ്- മുതലാളിത്തം- കമ്പോള മത്സരം- കോളനിവൽക്കരണം.
  2.  കോളനികളിൽ മൂലധന നിക്ഷേപത്തിന് മുതലാളിത്ത രാജ്യങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങൾ.

  •  തൊഴിലാളികളുടെ കുറഞ്ഞ കൂലി.
  •  അസംസ്കൃത വസ്തുക്കളുടെ ലഭ്യത.
  •  കോളനികളിൽ ഉത്പാദിപ്പിച്ച് കോളനികളിൽ തന്നെ വിതരണം ചെയ്യുമ്പോഴുള്ള കുറഞ്ഞ ചെലവ്.

സാമ്രാജ്യത്വം 

കോളനികളിലേക്കുള്ള മൂലധന കയറ്റുമതിയുടെ ഘട്ടം സാമ്രാജ്യത്വം എന്നറിയപ്പെടുന്ന. ഒരു രാജ്യം മറ്റൊരു രാജ്യത്തിന്മേൽ സ്ഥാപിക്കുന്ന രാഷ്ട്രീയ,സാമ്പത്തിക, സാംസ്കാരിക ആധിപത്യമാണ് സാമ്രാജ്യത്വത്തിന്റെ സവിശേഷത.

  •  നിയമവ്യവസ്ഥ, ഭരണസംവിധാനം, സൈനികശക്തി എന്നിവ ഉപയോഗപ്പെടുത്തിയാണ് കോളനികളിൽ സാമ്രാജ്യത്വ ചൂഷണം നടപ്പിലാക്കിയത്.
  •  കോളനികളുടെ പരമ്പരാഗത സമ്പദ് വ്യവസ്ഥ തകർന്നു.
  • ഭരണരീതിയും നിയമവ്യവസ്ഥയും മാറ്റിമറിക്കപ്പെട്ടു.
  • ദാരിദ്ര്യവും തൊഴിലില്ലായ്മയും വർദ്ധിച്ചു.
  • പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കപ്പെട്ടു.

ഒന്നാം ലോകമഹായുദ്ധം

കാരണങ്ങൾ 

  • സാമ്രാജ്യത്വ മത്സരം- കോളനികൾക്കുവേണ്ടി.
  • സൈനികസഖ്യങ്ങൾ-ത്രി കക്ഷി  സംഖ്യം  ത്രികക്ഷി സൗഹാർദ്രം.
  • തീവ്രദേശീയത- യൂറോപ്യൻ രാജ്യങ്ങളിൽ വളർന്നുവന്നു.
  •  മൊറോക്കൻ പ്രതിസന്ധി- മൊറോക്കോയുടെ പേരിൽ ജർമ്മനിയും ഫ്രാൻസും തമ്മിൽ ഉണ്ടായത്.
  • ബാൽകൻ  പ്രതിസന്ധി- തുർക്കിയെ പങ്കിട്ടെടുക്കുന്നതിന്റെ പേരിൽ ബാൽകൻ  സഖ്യത്തിലെ രാഷ്ട്രങ്ങൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം.
  • ആസ്ട്രിയൻ രാജകുമാരന്റെ വധം-  ആസ്ട്രിയൻകിരീടാവകാശി ഫ്രാൻസിസ്ഫെർഡി നാനിന്റെ സെർബിയൻ  യുവാവ് ബോസ്കിയയിലെ സാരായാവോയിൽ വെച്ച് വധിച്ചത്‌ .

ഫലങ്ങൾ 

  • ദശലക്ഷക്കണക്കിന് പേർ കൊല്ലപ്പെട്ടു.
  • യൂറോപ്പിന്റെ സാമ്പത്തിക മേധാവിത്വം ദുർബലമായി.
  • ദാരിദ്ര്യം, തൊഴിലില്ലായ്മ, നാണയപ്പരുപ്പം  എന്നിവ വർദ്ധിച്ചു.
  • ഏഷ്യാൻ , ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടു.
  • കൃഷി,വ്യവസായം ,വാർത്താവിനിമയം തുടങ്ങിയ മേഖലകൾ തകർന്നു. സർവ്വരാഷ്ട്രസംഖ്യം  രൂപം കൊണ്ടു.
  • ത്രി കക്ഷി സഖ്യം- ജർമ്മനി ,ഇറ്റലി,ആസ്ട്രിയ ,ഹങ്കറി. 
  •  ത്രി കക്ഷി സൗഹാർദം ഇംഗ്ലണ്ട് ,ഫ്രാൻസ്, റഷ്യ

 തീവ്രദേശീയതയിൽ അതിഷ്ടി തമായി  രൂപീകരിക്കപ്പെട്ട പ്രസ്ഥാനങ്ങൾ.

പാൻസ്ലാവ്  പ്രസ്ഥാനം-കിഴക്കൻ  യൂറോപ്പിലെ സ്ലാവ്  വംശജരെ ഏകീ കരിക്കാൻറഷ്യ യുടെ  സഹായത്തോടെ രൂപീകരിക്കപ്പെട്ട പ്രസ്ഥാനം. 

പാൻ ജർമൻ പ്രസ്ഥാനം-ട്യൂട്ടോണിക് വർഗക്കാരെ  ഏകോപിക്കാൻ ജർമ്മനിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം.

പ്രതികാര പ്രസ്ഥാനം- ജർമ്മനി കൈവശപ്പെടുത്തിയ ആൾസൈസ് ,ലോറൈൻ  പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ ഫ്രാൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം.

വേഴ്സായി സന്ധി 1919

  • ജർമൻ കോളനികൾ സഖ്യകക്ഷികൾ വീതിച്ചെടുത്തു.
  • ജർമ്മനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി.
  • യുദ്ധകുറ്റം ജർമ്മനിയുടെ മേൽ കെട്ടിവച്ചു.
  • ജർമനിയെ നിരായുധീകരിച്ചു.
  • 1929 ലെ ലോക സാമ്പത്തിക മാന്ദ്യത്തി ന്റെ ഫലങ്ങൾ 
  • ജനങ്ങളുടെ  വാങ്ങൽ ശേഷി നശിച്ചു.
  • ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളില്ലാതായി.
  • ബാങ്കുകൾ തകർന്നു.
  • പണപ്പെരുപ്പം വർദ്ധിച്ചു.
  •  തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമായി

ഫാസിസം 

  • ജനാധിപത്യത്തോടെയുള്ള വിരോധം.
  • സോഷ്യലിസത്തോടുള്ള എതിർപ്പ്.
  • രാഷ്ട്രത്തെ മഹത്വവൽക്കരിക്കൽ.
  • തീവ്രദേശീയത പ്രചരിപ്പിക്കൽ.
  • ഭൂതകാലത്തെ പ്രകീർത്തികൽ .
  • സൈനിക സ്വേച്ഛാധിപത്യം.
  • രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യൽ



വിദ്യാ പ്രഭാതം 2025 ഫെബ്രുവരി 11  ചൊവ്വ


ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ

അമേരിക്കൻ സ്വാതന്ത്ര്യ സമരം

1 കാരണങ്ങൾ

  1.  ഇംഗ്ലീഷുകാരുടെ തെറ്റായ നികുതി നയം 

  2. മെർക്കന്റലിസ്റ്റ് നിയമങ്ങൾ

  3. ചിന്തകന്മാരുടെസ്വാധീനം 

  4.  അവകാശനിഷേധം

2 മുദ്രാവാക്യം 

പ്രാതിനിധ്യമിഇല്ലാതെ നികുതിയില്ല( ജെയിംസ് ഓട്ടീസ്)

3  മെർക്കന്റലിസം :

അസംസ്കൃതവസ്തുക്കൾ ശേഖരിക്കാനുള്ള സ്ഥലമായും  ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള കമ്പോളമായും ഇംഗ്ലീഷ് കച്ചവടക്കാർ അമേരിക്കൻ കോളനികളെ കണ്ടു .ഈ നയമാണ് മെർക്കന്റലിസം.


4 മെർക്കൻഡലിസ്റ്റ് നിയമങ്ങൾ

    a ) കോളനിയുടെ വ്യാപാര-വാണിജ്യങ്ങൾക്ക് ഇംഗ്ലീഷ് കപ്പലുകളോ   കോളനികളിൽ നിർമ്മിച്ച കപ്പലുകളോ ഉപയോഗിക്കണം 

    b) കോളനികളിൽ ഉത്പാദിപ്പിക്കുന്ന പഞ്ചസാര, പരുത്തി ,കമ്പിളി ,പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവൂ .

   c) കോളനി രേഖകളിൽ എല്ലാം ഇംഗ്ലണ്ടിന്റെ സ്റ്റാമ്പ് പതിക്കണം 

  d) കോളനികളിലെ ഇംഗ്ലീഷ് സൈന്യത്തിന്റെ താമസസൗകര്യങ്ങൾ കോളനിക്കാർ നൽകണം.

e) കോളനികളിൽ ഇറക്കുമതി ചെയ്യുന്ന തേയില, ഗ്ലാസ്, കടലാസ് എന്നിവയ്ക്ക് ഇറക്കുമതി ചുങ്കം നൽകണം

5  പ്രധാന സംഭവങ്ങൾ

  • 1774 ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ്( ഫിലാൻഡൽ ഫിയ )വ്യാപാര നിയന്ത്രണങ്ങൾ ,നികുതി ചുമത്തൽ എന്നിവയെ കുറിച്ച് ഇംഗ്ലണ്ടിലെ രാജാവിന് നിവേദനം നൽകി 
  •  1775 രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ്( ഫിലാൻഡൽ ഫിയ )
  •  ജോർജ് വാഷിംഗ്ടൺ കോണ്ടിനെന്റൽ സൈന്യത്തിന്റെ തലവനായിതിരഞ്ഞെടുത്തു .
  •  1776 ജൂലൈ 4- അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ് ലോകപ്രശസ്തമായ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. തയ്യാറാക്കിയത്- തോമസ് ജെഫേഴ്സൺ ,ബെഞ്ചമിൻ ഫ്രാങ്ക് ളിൻ .
  •  1781 ഇംഗ്ലണ്ടും , അമേരിക്കൻ കോളനികളും തമ്മിലുള്ള യുദ്ധംഅവസാനിച്ചു .
  •  1783- പാരീസ് ഉടമ്പടി- ഇംഗ്ലണ്ട്  13 കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിച്ചു

6  അമേരിക്കൻ ഭരണഘടനാ തയ്യാറാക്കിയത്- ജെയിംസ് മാഡിസൺ 

7 അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡണ്ട്- ജോർജ് വാഷിംഗ്ടൺ 

8 അമേരിക്കൻ വിപ്ലവം  ലോക ചരിത്രത്തിൽ ഉണ്ടാക്കിയ സ്വാധീനം/ഫലങ്ങൾ ?

  1.  പിൽക്കാല സ്വാതന്ത്ര്യ സമരങ്ങൾക്കും വിപ്ലവങ്ങൾക്കും പ്രചോദനവും ലക്ഷ്യബോധവും നൽകി 
  2. ഫെഡറൽ രാഷ്ട്രം എന്ന ആശയം ലോകത്തിന് നൽകി
  3.  റിപ്പബ്ലികൻ  ഭരണരീതി എന്ന ആശയം മുന്നോട്ടുവെച്ചു
  4.  ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയ്യാറാക്കി
  5.  മനുഷ്യാവകാശ പ്രവർത്തനങ്ങൾ മാതൃകയായി

 ഫ്രഞ്ച് വിപ്ലവം

1  കാരണങ്ങൾ

 ലൂയി രാജാക്കന്മാരുടെ ഏകാധിപത്യഭരണം.

 ഭരണാധികാരികളുടെ ആഡംബര ജീവിതം.

 സാമൂഹിക സാമ്പത്തിക അസമത്വം.

 ചിന്തകന്മാരുടെ സ്വാധീനം.

2  മുദ്രാവാക്യം

 സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം.

3  ഫ്രഞ്ച് സമൂഹം മൂന്ന് തട്ടുകളായി  തിരിച്ചിരുന്നു ഇവ എസ്റ്റേറ്റുകൾ എന്നറിയപ്പെടുന്നു.

 ഒന്നാം എസ്റ്റേറ്റ് -പുരോഹിതന്മാർ 

  • ഭൂവുടമകൾ നികുതി നൽകേണ്ട.
  •  ഭരണത്തിലും സൈന്യത്തിലും ഉയർന്ന പദവി.
  • കർഷകരിൽ നിന്ന്തിതെ എന്ന നികുതി പിരിച്ചു.

 രണ്ടാം എസ്റ്റേറ്റ്-പ്രഭുക്കന്മാർ.

  • ഭൂവുടമകൾ നികുതി നൽകേണ്ട.
  • ആഡംബര ജീവിതം നയിച്ചു.
  • സൈനിക സേവനം നടത്തി.
  • കർഷകരിൽ നിന്ന് പലതരം നികുതി പിരിച്ചു.

മൂന്നാം എസ്റ്റേറ്റ്- മധ്യ വർഗ്ഗം.

  •  കർഷകർ ,കച്ചവടക്കാർ ,കൈത്തൊഴിലുകാർ.
  •  എല്ലാ നികുതിയും നൽകണം.
  •  ഭരണത്തിൽ ഒരു അവകാശവുമില്ല.
  • താഴ്‌ന സാമൂഹിക പദവി.
  • തൈലേ എന്ന ഭൂനികുതി സർക്കാരിന്  നൽകണം.

4 പുരോഹിതന്മാർ

വോൾട്ടയർ ,റൂസോ , മോണ്ടസ്ക്യൂ 

5 ജനപ്രതിനിധിസഭ - സ്റ്റേറ്റ്സ്  ജനറൽ.

6  കോമൺസ്  എന്നറിയപ്പെട്ടത് -മൂന്നാം എസ്റ്റേറ്റ്( ഫ്രാൻസിലെ ദേശീയ അസംബ്ലി എന്ന് പേരുമാറ്റി)

7 ടെന്നീസ് കോർട്ട് പ്രതിജ്ഞ-മൂന്നാം എസ്റ്റേറ്റ് കാർ അടുത്തുള്ള ഒരു ടെന്നീസ് കോർട്ടിൽ സമ്മേളിച്ച് ഫ്രാൻസിസ്ന്ന് പുതിയ ഭരണഘടന തയ്യാറാക്കിയ ശേഷം മാത്രമേ പിരിയുകയുള്ളൂ എന്ന് പ്രതിജ്ഞ ചെയ്തു ഇതാണ് ടെന്നീസ് കോർട്ട് പ്രതിജ്ഞ.

8 ഫ്രഞ്ച് വിപ്ലവം- പ്രധാന സംഭവങ്ങൾ 

  • 1789 ജൂലൈ 14 -വിപ്ലവകാരികൾ ബുർബൻ രാജവാഴ്ചയുടെ പ്രതീകമായിരുന്ന ബാസ്റ്റിൽ ജയിൽ തകർത്തു.
  • 1789 ഓഗസ്റ്റ് 12-ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കി.
  •  178 9 ഒക്ടോബർ- പാരിസ് നഗരത്തിലെ സ്ത്രീകൾ ഭക്ഷണം വേണമെന്ന് മുദ്രാവാക്യവുമായി വേഴ്സായി കൊട്ടാരത്തിലേക്ക് പ്രകടനം നടത്തി.
  • 1792 സെപ്റ്റംബർ-ദേശീയ കൺവെൻഷൻ ഫ്രാൻസിനെ  ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.

9 നെപ്പോളിയന്റെ പരിഷ്കാരങ്ങൾ 

  • കർഷകരെ ഭൂമിയുടെ ഉടമകൾ ആക്കി.
  •  ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു.
  •  പുരോഹിതന്മാരെ നിയന്ത്രിച്ചു.
  •  പൊതു കടം ഇല്ലാതാക്കാൻ സിംഗിംഗ് ഫണ്ട് രൂപീകരിച്ചു.
  • പുതിയ നിയമ സംഹിത ഉണ്ടാക്കി.
  •  നിരവധി പുതിയ റോഡുകൾ നിർമ്മിച്ചു.

10  ഫ്രഞ്ച് വിപ്ലവം മുന്നോട്ടുവെച്ച ആശയങ്ങൾ .

  • മദ്യവർഗത്തിന്റെ ഉയർച്ച.
  •  ഫ്യൂഡലിസത്തിന്റെ അന്ത്യം.
  •  ദേശീയത

11 ഫ്രഞ്ച് വിപ്ലവത്തിന്റെ സ്വാധീനം ഫലങ്ങൾ 

  • ദേശീയതയുടെ ആവിർഭാവത്തിന് വഴിയൊരുക്കി.
  •  മധ്യവർഗ്ഗത്തിന്റെ വളർച്ചയെ സഹായിച്ചു.
  • യൂറോപ്പിൽ നിലനിന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് ഭീഷണി ഉയർത്തി.
  •  പിൽക്കാലത്ത് ലോകത്തുണ്ടായ എല്ലാ വിപ്ലവങ്ങൾക്കും ആവേശം പകർന്നു.
  • യൂറോപ്പിൽ ഫ്യൂഡൽ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കി.
  • ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്ക് നൽകി.

12 നെപ്പോളിയന്  അധികാര നഷ്ടപ്പെടാൻ ഇടയാക്കിയ യുദ്ധം- വാട്ടർ ലൂ യുദ്ധം.(1815) യൂറോപ്പ്യൻ സഖ്യസൈന്യം വിജയിച്ചു.

13 ലാറ്റിനമേരിക്കൻ  വിപ്ലവത്തിന്റെ നേതാക്കൾ-സൈമൺ ബോളിവർ ,ജോസെ ഡിസൻമാർട്ടിൻ ,ഫ്രാൻസിസ്കോ മിറാൻഡ.

14 യൂറോപ്യന്മാർ ലാറ്റിനമേരിക്കയിലെ സംസ്കാരത്തെ മാറ്റിമറിച്ചത് എങ്ങനെ

  • തദ്ദേശീയ സംസ്കാരങ്ങൾ നശിപ്പിക്കപ്പെട്ടു.
  •  സ്പാനിഷ് ഭാഷയും മതവും ആചാരവും പ്രചരിപ്പിച്ചു.
  •  സ്പാനിഷ് ശൈലിയിലുള്ള വീടുകളും ദേവാലയങ്ങളെയും നിർമ്മിച്ചു.
  •  സ്പാനിഷ് വിദ്യാഭ്യാസത്തിന് വിദ്യാലയങ്ങൾ ആരംഭിച്ചു.
  •  യൂറോപ്യൻ കാർഷിക വിളകൾ പ്രചരിപ്പിച്ചു.
  •  പാശ്ചാത്യ രോഗങ്ങൾ പ്രചരിച്ചു.
  • വംശീയ വിവേചനം വച്ചുപുലർത്തി



വിദ്യാ പ്രഭാതം 2025 ഫെബ്രുവരി 4 ചൊവ്വ




Comments

Post a Comment

Popular posts from this blog

SSLC CHEMISTRY MARCH 2025

Let's learn by playing

The AI ​​Revolution-എ.ഐ-വിപ്ലവം