Posts

Showing posts from October, 2023

Prepare for Entrance Exams malayalam-പ്രവേശന പരീക്ഷകൾക്കായി തയ്യാറെടുക്കാം.

Image
  പ്ലസ്ടുവിൽ ഏതു സ്ട്രീമെടുത്ത വിദ്യാർത്ഥികൾക്കും എഴുതാവുന്ന  പരീക്ഷകളെ പരിചയപ്പെടാം. ദേശീയ പ്രാധാന്യമുള്ള മിക്ക സ്ഥാപനങ്ങളും പ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് .പ്ലസ്ടുവിൽ ഏതു സ്ട്രീമെടുത്ത വിദ്യാർത്ഥികൾക്കും എഴുതാവുന്നനിരവധി പ്രവേശനപരീക്ഷകൾ നിലവിലുണ്ട് .പ്രധാ നപെട്ടവ പരിചയപ്പെടാം .വിശദ വിവരങ്ങൾ ബന്ധപ്പെട്ട വെബ്‌സൈറ്റിൽ ലഭ്യമാണ് . കോമൺലോ അഡ്മിഷൻ ടെസ്റ്റ്-Common Law Admission Test (CLAT) കൊച്ചിയിലെ നുവാൽ സ് (NUALS ) ഉൾപ്പെടെ രാജ്യത്തെ 24 ദേശീയ നിയമ സർവകലാശാലകളിൽ പഞ്ചവത്സര നിയമ ബിരുദ കോഴ്സുകൾക്കുള്ള പ്രവേശനപരീക്ഷ. 45% മാർക്കോടെയുള്ള പ്ലസ്ടു വിജയമാണ്‌യോഗ്യത.ഐ.ഐ. എം റോത്തക്കിലെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻലോ (IPL) പ്രവേശനവും CLAT സ്കോർ അടിസ്ഥാനത്തിലാണ്. ഡിസംബർ മൂന്നിനാണ് പരീക്ഷ. നവംബർ മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. Website: conosrtiumofnlus.ac.in  അഖിലേന്ത്യാ പ്രവേശന പരീക്ഷ-All India Entrance Test (AlLET) ഡൽഹിയിലെ ദേശീയ നിയമസർവകലാശാലയിൽ പഞ്ചവത്സര നിയമബിരുദ പഠനത്തിനുള്ള പ്രവേശന പരീക്ഷ.45% മാർക്കോടെയുള്ള പ്ലസ്ടു വിജയമാണ്‌യോഗ്യത.ഡിസംബർ പത്തിനാ...