Gas laws-വാതക നിയമങ്ങൾ
Gas laws-വാതക നിയമങ്ങൾ ദ്രവ്യാവസ്ഥകളിൽ മുഖ്യമാണ് വാതകാവസ്ഥ.വാതകങ്ങളില്ലെങ്കിൽ ഭൂമിയിൽ അതിജീവനം അസാധ്യം.പത്താം ക്ലാസ് രസതന്ത്രത്തിലെവാതക നിയമങ്ങളും മോൾ സങ്കൽപ്പനങ്ങളും എന്ന പാഠഭാഗത്തോട്ചേർത്ത് വായിക്കാൻ. കരീം യൂസുഫ് തിരുവട്ടൂർ നീയതമായ ആകൃതിയോ വ്യാപതമോ ഇല്ലാത്തവയാണ് വാതകങ്ങൾ. വാതകത്തിലെ തന്മാത്രകൾ തമ്മിലുള്ള അകലം വളരെ കൂടുതലായിരിക്കും. വാതകങ്ങൾ അവ ഉൾക്കൊള്ളുന്ന പാത്രത്തിന്റെ ആകൃതി സ്വീകരിക്കുന്നു. ഉൾക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്തം വാതകത്തിന്റെ വ്യാപ്തമായി കണക്കാക്കുകയും ചെയ്യുന്നു.വാതക തന്മാത്രകൾ എല്ലാ വശങ്ങളിലേക്കും തുല്യമർദ്ദം പ്രയോഗിക്കുന്നു. വാതക നിയമങ്ങൾ വാതകങ്ങളുടെ സ്വാഭാവികമായ പ്രത്യേകതകളെ അടിസ്ഥാനമാക്കി നിരവധി വാതക നിയമങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. റോബർട്ട് ബോയിൽ അവതരിപ്പിച്ച ബോയിൽ നിയമം, ജാക്യൂസ് അലക്സാണ്ടർചാൾസി ന്റെ ചാൽസ് നിയമം ,ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമിഡിയോ അവോഗാഡ്രോ യുടെ അവോഗാഡ്രോ നിയമം എന്നിവ പാഠപുസ്തകത്തിൽ ഉണ്ട്.ഇവ കൂടാതെ ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഗേലൂസാക് ആവിഷ്കരിച്ച ഗേലൂസാക് നിയമം, തോമസ് ഗ്രഹാമി ന്റെ ഡിഫ്യൂഷൻ നയമം എന്നിവയും പ്രസിദ്ധ വാതക നിയമങ്ങളാണ്. ...