SSLC article series for students-2024-March
.webp)
A brief description of Kerala Board Exam SSLC-Malayalam (SSLC-Secondary School Leaving Certificate): കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പത്താം തരത്തിൽ കേരള സ്കൂൾ സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന പരീക്ഷയാണ് സെക്കന്ററി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്(Secondary School Leaving Certificate) അഥവാ എസ്.എസ്.എൽ.സി . ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയുടെ ഭാഗമായി 5 വർഷത്തെ പ്രാഥമികവിദ്യാഭ്യാസത്തിന്റെയും (Primary Schooling) അഞ്ചു വർഷത്തെ സെക്കന്ററി വിദ്യാഭ്യാസത്തിന്റെയും അവസാനം നടത്തുന്നു എന്നതിനാലാണ് ഈ പേരിൽ ഇത് അറിയപ്പെടുന്നത്. എല്ലാ വർഷവും മാർച്ച് മാസത്തിലാണ് ഈ പരീക്ഷ നടത്തുന്നത്. കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഒരൊറ്റ ചോദ്യപ്പേപ്പറും, കേന്ദ്രീകൃത മൂല്യനിർണ്ണയ രീതിയുമാണ് ഈ പരീക്ഷക്കുള്ളത്. സ്റ്റേറ്റ് കൗൺസിൽ എജ്യുക്കേഷൻ റിസേർച്ച് ആന്റ് ട്രയിനിങ്ങ് (State Council Educational Research and Training) അഥവാ എസ് സി ഇ ആർ ടി (SCERT) തയ്യാറാക്കിയ സിലബസ്സിനെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്. എസ് എസ് എൽ സി ലഭിച്ച ഒരു വിദ്യാർത്ഥിക്ക് പ്രാഥമികവിദ്യാഭ്യാസം ലഭിച്ചതായി കണക്കാക്കപ്പെ...